ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ശരിയല്ലെന്ന് കോച്ച് മോർക്കൽ

04 October 2024

ABDUL BASITH

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത് ഈ മാസം ആറിനാണ്. അതിനായുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും.

ഇന്ത്യ - ബംഗ്ലാദേശ്

Image Courtesy - BCCI Facebook

ഇന്ത്യൻ ടീമും കഠിന പരിശീലനത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തിൻ്റെ ദൃശ്യങ്ങൾ ബിസിസിഐ പങ്കുവച്ചിരുന്നു.

ടീം ഇന്ത്യ

പരിശീലനത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗിൽ പുതിയ പരിശീലകൻ മോർണെ മോർക്കൽ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

ഹാർദിക് പാണ്ഡ്യ

ഹാർദിക് പന്തെറിയുന്നത് സ്റ്റമ്പിനോട് ചേർന്നാണെന്നും അത് ശരിയല്ലെന്നുമായിരുന്നു മോർക്കലിൻ്റെ നിലപാട്. ഇക്കാര്യം മോർക്കൽ ഹാർദിക്കിനോട് സംസാരിക്കുകയും ചെയ്തു.

ഹാർദിക്കിൻ്റെ ബൗളിംഗ്

ഗ്വാളിയോറിലാണ് ഇന്ത്യയുടെ നെറ്റ് സെഷൻസും പരിശീലനവും നടക്കുന്നത്. ഹാർദിക്കിൻ്റെ റണ്ണപ്പ് ശ്രദ്ധിച്ച മോർക്കൽ ഇത് ശരിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.

ഗ്വാളിയോർ

മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടുക. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിച്ചിരുന്നു.

പരമ്പര

മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ താരം ബാറ്റിംഗ് ഓപ്പൺ ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്.

സഞ്ജു സാംസൺ

Next :വനിതാ ടി20 ലോകകപ്പ്, പ്രതീക്ഷയോടെ ഇന്ത്യ