13 JULY 2024
NEETHU VIJAYAN
പനി, ചുമ, ജലദോഷം, തുമ്മൽ എന്നിവയാണ് പ്രധാന മഴക്കാല രോഗങ്ങൾ. ഇവ പെട്ടെന്ന് പിടിപെടുന്നത് കുട്ടികളിലാണ്.
Pic Credit: INSTAGRAM
കുട്ടികളിൽ പ്രതിരോധശേഷി കുറയുന്നതാണ് രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിന് പ്രധാന കാരണമായി പറയുന്നത്.
Pic Credit: FREEPIK
കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
Pic Credit: FREEPIK
ചായയോ കഫീൻ അടങ്ങിയ മറ്റ് പാനിയങ്ങളോ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ഇത് നിർജ്ജലീകരണത്തിന് കാരണമാകും.
Pic Credit: FREEPIK
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ തടയാൻ ഏറെ സഹായിക്കുന്നു.
Pic Credit: FREEPIK
പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം നൽകാൻ ശ്രദ്ധിക്കുക.
Pic Credit: FREEPIK
കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക.
Pic Credit: FREEPIK
കൊതുകുകൾ വളരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കുട്ടികളെ ഫുൾസ്ലിവ് വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.
Pic Credit: FREEPIK
Next: മായാത്ത സൗന്ദര്യം... അനന്ത് അംബാനി വിവാഹത്തിൽ മകളോടൊപ്പം ഐശ്വര്യ റായ്