16 MAY 2024
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്; വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകളും വെട്ടിയൊതുക്കണം.
കാറ്റ്‌വീശിതുടങ്ങുമ്പോള്‍ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം; സമീപത്തോ വീടിന്റെ ടെറസിലോ നില്‍ക്കരുത്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍താമസിക്കുന്നവര്‍ അധികൃതരെ 1077 എന്ന നമ്പറില്‍ മുന്‍കൂട്ടി അറിയിക്കണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുള്ള അപകടം ശ്രദ്ധയില്‍പെട്ടാല്‍ 1912 നമ്പരിലോ 1077 നമ്പരിലോ അറിയിക്കാം.
പത്രം-പാല്‍ വിതരണക്കാര്‍ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം.