ആയുഷ്കാലം മുഴുവൻ ഒരൊറ്റ ഇണ; ജീവികളിലുമുണ്ട് മോണോഗമിസ്റ്റുകൾ

02 August 2024

Abdul basith

ജീവിതകാലം മുഴുവൻ ഒരു ഇണയുള്ള ജീവികൾ പൊതുവെ കുറവാണ്. പോളിയാമറസുകൾ അധികമുള്ള ജീവിലോകത്ത് ഇത്തരം വിരലിൽ എണ്ണാവുന്ന ചിലരുണ്ട്.

മോണോഗമിസ്റ്റ്

കടല്പക്ഷിയായ അറ്റ്ലാൻ്റിക് പഫിൻ ജീവിതകാലം മുഴുവൻ ഒരു ഇണയേ ഉണ്ടാവൂ. എല്ലാ വർഷവും ഇവർ പരസ്പരം സ്ഥിരം കൂട്ടിൽ ഒരുമിച്ചെത്തി മുട്ടയിടും.

അറ്റ്ലാൻ്റിക് പഫിൻ

എലികളുടെ വർഗത്തിൽ പെട്ട ഒരു ചെറു ജീവിയാണ് പ്രയറി വോൾ. ഇവയിൽ 80 ശതമാനം പേർക്കും ജീവിതകാലം മുഴുവൻ ഒരിണയേ ഉണ്ടാവൂ.

പ്രയറി വോൾ

കറുത്ത കഴുകന്മാരും ഇത്തരത്തിലുള്ള ജീവികളാണ്. എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കുന്ന ഇവർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ജീവികളാണ്.

കറുത്ത കഴുകൻ

ചെന്നായ എന്നോ കാട്ടുനായ എന്നോ പറയാവുന്ന ഒരു ജീവിയാണ് കയോട്ടി. പരസ്പരം ഏറെ വിശ്വാസവും കൂറും പുലർത്തുന്ന ഇവർ ജീവിതകാലം മുഴുവൻ ഒരു ഇണയായി കഴിയുന്നവരാണ്.

കയോട്ടി

നീർനായകളും മോണോഗമിസ്റ്റുകളാണ്. സസ്തനികളിലെ വളരെ ചുരുക്കം മോണോഗമിസ്റ്റുകളിൽ ഒരു ജീവിവർഗമാണ് നീർനായകൾ.

നീർനായ

ചെന്നായ്ക്കളും മോണോഗമിയിൽ ജീവിക്കുന്നവരാണ്. 2-3 വയസ് മുതൽ ഇവർ ഇണചേരാൻ തുടങ്ങും. ഈ ഇണ ജീവിതകാലത്തേക്കാണ്.

ചെന്നായ