Deepika Padukone: ദീപിക പദുക്കോണിൻ്റെ പുതിയ ഗർഭകാല ഫോട്ടോഷൂട്ട്.

24  May 2024

TV9 MALAYALAM

ബോളിവുഡിലെ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. ദീപികയും ഭർത്താവും നടനുമായ രൺവീർ സിങ്ങും ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.

സെപ്റ്റംബറിൽ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികൾ അറിയിച്ചിരിക്കുന്നത്. നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നടി ​ഗർഭിണിയാണെന്ന വാർത്തയ്ക്ക് പിന്നാലെ നിരവധി വ്യാജ പ്രചാരണങ്ങളും എത്തിയിരുന്നു. വയർ കെട്ടിവെച്ച് വന്നതാണെന്നടക്കം ആളുകൾ പറഞ്ഞിരുന്നു.

ദീപികയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പെടെയുള്ളവർ ദീപികയ്ക്കുവേണ്ടി സംസാരിച്ചു.

എന്നാൽ വിമർശനങ്ങൾക്കെല്ലാം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് ദീപിക.

മഞ്ഞ നിറത്തിലുള്ള എ-ലൈൻ ഔട്ട്ഫിറ്റിൽ അതിസുന്ദരിയായാണ് ദീപിക എത്തിയിരിക്കുന്നത്. ലൂസ് ബൺ ഹെയർസ്റ്റൈലും മുത്തുകൾ കൊണ്ടുള്ള കമ്മലും ഇതോടൊപ്പം ധരിച്ചിരിക്കുന്നു.

സ്വന്തം ബ്യൂട്ടി ബ്രാൻഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ ഫോട്ടോഷൂട്ട് നടത്തിയത്.

ന​ഗ്നപാതരായി നടക്കുന്നത് ശീലമാക്കാം..