ഹോളീവുഡ് താരമായി മോഹൻലാൽ

20 October 2024

Sarika KP

ഹോളിവുഡ് ചിത്രങ്ങളിൽ നായകനായി മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാകും.

ഹോളിവുഡ് ചിത്രങ്ങളിൽ മോഹൻലാൽ

Pic Credit: Instagram-ai-magine

 ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ മോഹൻലാൽ നായകനായെത്തുന്ന എഐ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

എഐ വിഡിയോ

റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് മോഹൻലാലിന്റെ മുഖം നൽകിയത്. 

ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍

എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളും വിഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

എഐ.മാജിന്‍

തിരഞ്ഞെടുത്ത കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായി യോജിക്കുന്ന താരമാണ് മോഹൻലാൽ എന്നാണ് കമന്റുകൾ.

ആരാധക കമന്റുകൾ

ലാലേട്ടന്റെ ഗെറ്റപ്പുകളില്‍ ഏറ്റവും മികച്ചത് ഏതാണ് എന്ന ചര്‍ച്ചകളും സജീവമാണ്.

ചര്‍ച്ചകളും സജീവം

ബറോസ് , എൽ 360, എമ്പുരാൻ എന്നീ ചിത്രങ്ങൾ ആണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്

റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങൾ

Next: വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി അഞ്ജു കുര്യന്‍