മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവികളിൽ ഒന്നാണ് നായ. നായകളെ വീട്ടിൽ വളർത്താത്തവർ ചുരുക്കമായിരിക്കും.
ഇവരുടെ സ്നേഹം തന്നെയാണ് നായകളോടുള്ള പ്രിയത്തിന്റെ പ്രധാന കാരണം. എന്നാൽ വീട്ടിൽ നായകളെ വളർത്തുന്നവർ ഒഴിവാക്കേണ്ട ചില തെറ്റുകളുണ്ട്.
നായകളുടെ പല്ലുകളും മോണയും വൃത്തിയാക്കാണ മടിക്കരുത്. അവയുടെ ആരോഗ്യം ഏറെ പ്രധാനമാണ്.
വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനേഷൻ നൽകേണ്ടതാണ്. അതിൽ മടി കാണിക്കരുത്.
ഹിപ് ഡിസ്പ്ലാസിയ, എൽബോ ഡിസ്പ്ലാസിയ തുടങ്ങിയ രോഗങ്ങൾ പരിശോധിക്കാൻ ആദ്യത്തെ 20 ആഴ്ചകൾക്കുള്ളിൽ തന്നെ ഡോക്ടർമാരെ കാണിക്കണം.
നായകൾക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം നൽകണം. അടച്ച് പൂട്ടി വളർത്തുന്നത് അവയെ കൂടുതൽ അക്രമണകാരികളാക്കും.
നായകൾക്ക് ആവശ്യമായ വിവിധ വിറ്റാമിനുകൾ ഇവയ്ക്ക് ലഭിക്കാൻ എന്നും ഒരേ തരത്തുള്ള ആഹാരം നൽകാതെ സമീകൃത ആഹാരം നൽകണം.
നായകളെ ദിവസവും നടക്കാൻ കൊണ്ട് പോകണം. അത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
നിശ്ചിത അളവിൽ നായകളെ ഡോക്ടർമാരെ കാണിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ മാത്രം സമീപിക്കുന്ന രീതി ഒഴിവാക്കണം.