കുടിവെള്ളത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് എങ്ങനെ നീക്കാം?; ഈ മാർഗങ്ങൾ പരീക്ഷിക്കൂ

07 August 2024

Abdul basith

കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് നീക്കാൻ ഇപ്പോൾ ശാസ്ത്രജ്ഞന്മാർ ഒരു വഴി കണ്ടുപിടിച്ചിരിക്കുന്നു. വെള്ളം ചൂടാക്കിയും ഫിൽറ്റർ ചെയ്തുമാണ് ഈ രീതി.

കുടിവെള്ളം

വെള്ളത്തിൽ മൈക്രോപ്ലാസ്റ്റിക് കലത്തിയായിരുന്നു പഠനം. ഈ വെള്ളത്തിലാണ് പിന്നീട് മൈക്രോപ്ലാസ്റ്റിക് നീക്കാനുള്ള പഠനങ്ങൾ നടന്നത്.

പഠനം

ചൂടാക്കി ഫിൽറ്റർ ചെയ്ത വെള്ളത്തിൽ 90 ശതമാനത്തോളം മൈക്രോപ്ലാസ്റ്റിക്കുകൾ നശിച്ചതായി പഠനത്തിൽ തെളിഞ്ഞു.

പഠനഫലം

ഹാർഡ് വാട്ടറാണ് മികച്ച ഫലങ്ങൾ കാണിച്ചത്. ചൂടാക്കുമ്പോഴുണ്ടാകുന്ന ചില രാസപ്രവർത്തനങ്ങളാണ് ഇതിന് കാരണമെന്ന് ശാസ്ത്രം പറയുന്നു.

ഹാർഡ് വാട്ടർ

സോഫ്റ്റ് വാട്ടർ ചൂടാകുമ്പോഴും മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യപ്പെടുന്നുണ്ട്. ഇതും പഠനത്തിൽ തെളിഞ്ഞു.

സോഫ്റ്റ് വാട്ടർ

ഒരു സാധാരണ ഫിൽട്ടർ കൊണ്ട് പോലും വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് ഒരു പരിധി വരെ നീക്കാമെന്നും പഠനത്തിൽ കണ്ടെത്തി.

ഫിൽറ്റർ

മുൻ താരങ്ങൾ

തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കലാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ഉള്ളിൽ ചെല്ലാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.

ചൂടുവെള്ളം