7 January 2025
TV9 Malayalam
ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച ഇലവന്‍ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍. ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍
Pic Credit: PTI/Facebook
ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളും, ഓസ്‌ട്രേലിയയുടെ സാം കോണ്‍സ്റ്റസും ടീമിലെ ഓപ്പണര്‍മാര്‍
ഇന്ത്യയുടെ കെ.എല്‍. രാഹുല്‍, ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ മധ്യനിര ബാറ്റര്‍മാര്‍
ഇന്ത്യയുടെ ഋഷഭ് പന്ത് മൈക്കല്‍ വോണ്‍ തിരഞ്ഞെടുത്ത ഇന്ത്യ-ഓസീസ് സംയുക്ത ഇലവനിലെ വിക്കറ്റ് കീപ്പര്‍
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് മൈക്കല്‍ വോണിന്റെ ഓള്‍റൗണ്ടര്‍
ബിജിടിയില്‍ തിളങ്ങിയ ജസ്പ്രീത് ബുംറയാണ് ടീമിലെ മറ്റൊരു ഇന്ത്യന്‍ താരം
ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ടീമിലെ മറ്റ് താരങ്ങള്‍
Next: വിരാട് കോലി ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല: ഇര്‍ഫാന്‍ പഠാന്‍