30 March 2025
Abdul Basith
Pic Credit: unsplash
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇടയ്ക്കിടെ ചില ശ്രദ്ധേയമായ അപ്ഡേറ്റുകൾ ഫേസ്ബുക്കിൽ വരാറുണ്ട്.
ഇത്തരത്തിൽ മറ്റൊരു പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് രംഗത്തുവന്നിരിക്കുകയാണ്. ഫ്രണ്ട്സ് ഒൺലി എന്നതാണ് ഫേസ്ബുക്കിൻ്റെ പുതിയ ഫീച്ചർ.
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം ടൈംലൈനിൽ കാണാൻ കഴിയുന്ന ഫീച്ചറാണ് ഫ്രണ്ട്സ് ഒൺലി. ടൈംലൈനിൽ തന്നെയാവും ഈ സൗകര്യം.
നിലവിൽ ഫേസ്ബുക്ക് ടൈംലൈനിൽ എല്ലാ പബ്ലിക് പോസ്റ്റുകളും കാണാനാവും. സുഹൃത്തുക്കളും അല്ലാത്തവരുമൊക്കെ ഈ ടൈംലൈനിൽ വരും.
തങ്ങളുടെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചത്. സമീപകാലത്ത് അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫീച്ചറാണിത്.
പ്രൊഫൈലിലെ സുഹൃത്തുക്കൾക്ക് കൂടുതൽ പരിഗണന കൊടുക്കുകയെന്നതാണ് ഫീച്ചറിൻ്റെ ലക്ഷ്യം. ഈ പരിഗണന കുറയുകയാണെന്ന് മെറ്റ പറയുന്നു.
ടൈംലൈനിലെത്തുന്ന പോസ്റ്റുകളിൽ സുഹൃത്തുക്കളുടെ പോസ്റ്റുകൾ മുങ്ങിപ്പോകുന്നു എന്ന് മെറ്റ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു.
അതുകൊണ്ട് ഒരു പുതിയ ടാബ് ആയി ഫ്രണ്ട്സ് ടാബ് അവതരിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. മറ്റ് ഫീച്ചറുകൾ ഉടൻ വരുമെന്നും മെറ്റ പറയുന്നു.