18 AUGUST 2024
ABDUL BASITH
മാനസികാരോഗ്യം വളരെ സുപ്രധാനമാണ്. ജോലിയുമായി ബന്ധപ്പെട്ടും പലതരത്തിൽ മാനസിക സമ്മർദ്ദമുണ്ടാവും. ഇതിൽ നിന്ന് രക്ഷ നേടാനുള്ള പല മാർഗങ്ങളിൽ ചിലത് പരിശോധിക്കാം.
ഒരു ദിവസത്തേക്ക് എന്ത് ചെയ്യണമെന്ന് നേരത്തെ പ്ലാൻ ചെയ്യുന്നത് ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ഒപ്പം ജോലി ചെയ്യുന്നവരുമായി ഇടപഴകുന്നതിൽ പരിധി നിശ്ചയിക്കേണ്ടത് മാനസികാരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്. ആവശ്യമുള്ള സമയത്ത് പിൻവലിയാൻ ഇത് ഉപകരിക്കും.
ചെറിയ ഇടവേളകൾ എടുക്കേണ്ടത് വളരെ അനിവാര്യമാണ്. ഒരുപാട് സമയം തുടരെ ജോലി ചെയ്യുമ്പോൾ ഉണ്ടാവുന്ന മടുപ്പ് കുറയ്ക്കാനും ഈ ഇടവേളകൾ സഹായിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ ദൂരം നടക്കുന്നത് ദഹനത്തിനെ സഹായിക്കുന്നതിനൊപ്പം അലസതയെ ഇല്ലാതാക്കാനും സഹായിക്കും. ഇതും മാനസികാരോഗ്യത്തെ സ്വാധീനിക്കും.
ഒരു ടീമിൽ ജോലി ചെയ്യുമ്പോൾ മറ്റുള്ളവരുടെ സഹായം തേടുന്നത് സമ്മർദ്ദം കുറയ്ക്കും. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ മറ്റുള്ളവർ സഹായിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ഒരു ജോലി അവസാനിക്കുമ്പോൾ സ്വയം അഭിനന്ദിക്കുക വളരെ നല്ലതാണ്. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. ഇത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
Next: എത്ര സമയം വ്യായാമം ചെയ്യണമെന്നറിയാമോ?