40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്

05 April 2025

Abdul Basith

Pic Credit: Social Media

പ്രായമേറുന്നതിനനുസരിച്ച് ആരോഗ്യം ക്ഷയിച്ചുവരും. ഇത് വളരെ സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇവയെപ്പറ്റി കൃത്യമായി അറിഞ്ഞിരിക്കണം.

പ്രായം

കൃത്യമായ വ്യായാമാവും ഭക്ഷണക്രമവും ഉണ്ടെങ്കിൽ ഒരു പരിധി വരെ ആരോഗ്യം സംരക്ഷിക്കാമെങ്കിലും ചില പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്.

വ്യായാമം

40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് വരുന്ന ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയിൽ ചിലത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

40 വയസ്

നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥത വളരെ ശ്രദ്ധിക്കണം. നെഞ്ചിൽ അസ്വസ്ഥതയുണ്ടാവുന്ന അവസരങ്ങളിൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മടിയ്ക്കരുത്.

നെഞ്ചിൽ അസ്വസ്ഥത

വീക്കവും നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. വീക്കം ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ സൂചികയാവാം. ഉടൻ ഡോക്ടറെ കാണുക.

വീക്കം

സാധാരണയിലധികം ക്ഷീണം തോന്നിത്തുടങ്ങിയാലും ഡോക്ടറെ കാണണം. ഇത് മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാവാം.

ക്ഷീണം

വലിപ്പം വർധിക്കുന്ന മുഴകളോ അവയിൽ നിന്ന് രക്തമൊഴുകുന്നതോ ആകൃതി മാറുന്നതോ ക്യാൻസറിൻ്റെ ലക്ഷണമാവാം. ഡോക്ടറെ കാണാൻ മടിയ്ക്കേണ്ട.

മുഴ

തുടർച്ചയായ പുറം വേദന ആർത്രൈറ്റിസ് മുതൽ ക്യാൻസറിൻ്റെ വരെ ലക്ഷണങ്ങളാവാം. ഇങ്ങനെ ഒരു അവസ്ഥയുണ്ടാവാൻ ഉടൻ ഡോക്ടറെ കാണുക.

പുറം വേദന