ഈന്തപ്പഴത്തിൻ്റെ  കുരു കളഞ്ഞേക്കല്ലേ. അതിനുമുണ്ട് ഏറെ ഗുണങ്ങൾ.

30 JUNE 2024

NEETHU VIJAYAN

വലിപ്പം അല്പം കുറവാണെങ്കിലും ആരോഗ്യവും ഊർജ്ജവും പ്രദാനം ചെയ്യുന്നതിൽ ഈന്തപ്പഴത്തിന്റെ പങ്ക് ചെറുതല്ല.

ഈന്തപ്പഴം

Pic Credit: FREEPIK

വിറ്റാമിനുകളും, പ്രോട്ടീനും, നാരുകളും അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങളുടെ വൻ തോതിൽ അടങ്ങിയ ഈന്തപ്പഴം ഇഷ്ടമല്ലാത്തവർ കുറവാണ്.

പോഷകങ്ങളുടെ  കലവറ

Pic Credit: FREEPIK

സാധാരണ കുരുവോട് കൂടിയും കുരു കളഞ്ഞും ഈന്തപ്പഴം വിപണിയിൽ ലഭ്യമാണ്. കുരുവുണ്ടെങ്കിൽ തന്നെ നമ്മൾ കഴിക്കുമ്പോൾ അത് വലിച്ചെറിയും.

കുരു വലിച്ചെറിയും

Pic Credit: FREEPIK

ഈന്തപ്പഴത്തിനുള്ളത് പോലെ തന്നെ ആരോഗ്യഗുണങ്ങൾ അതിന്റെ കുരുവിനും ഉണ്ടെന്നുള്ള കാര്യം പലർക്കും അറിയാത്തതാണ്.

കുരുവിനും ​ഗുണങ്ങൾ

Pic Credit: FREEPIK

പ്രമേഹമുള്ളവരിലോ പ്രമേഹ സാധ്യതയുള്ളവരുടെയോ ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റാബോളിസം നിയന്ത്രിക്കാൻ ഈ കുരു സഹായിച്ചേക്കാം.

പ്രമേഹമുള്ളവർക്ക്

Pic Credit: FREEPIK

ഈ കുരു പൊടിച്ചെടുത്ത് ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നും ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു.

പഞ്ചസാരയുടെ അളവ്

Pic Credit: FREEPIK

ആമാശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഈന്തപ്പഴത്തിന്റെ കുരുവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് വിശപ്പ് ശമിപ്പിക്കും.

വിശപ്പ് ശമിപ്പിക്കും

Pic Credit: FREEPIK

പക്ഷേ ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്തുന്നതിനു മുമ്പ് ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ കൂടി അറിയാൻ ശ്രമിക്കുക. 

ആരോഗ്യവിദഗ്ധരുടെ നിർദേശം

Pic Credit: FREEPIK

Next: ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ഒഴിവാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ