26 December 2024
SHIJI MK
Social Media
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിങ്. വിദ്യാഭ്യാസ യോഗ്യതയിലും മറ്റ് നേതാക്കളെക്കാള്‍ മുന്നില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം.
പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ ഉന്നത പഠനത്തില്‍ ചേര്‍ന്നു. അവിടെ നിന്നും ഉന്നത മാര്‍ക്കോടെ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
പിന്നീട് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ നഫ്ഫീല്‍ഡ് കോളേജില്‍ നിന്നും അദ്ദേഹം ഡി ഫിലും നേടിയിട്ടുണ്ട്.
ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള റൈറ്റ്‌സ് പുരസ്‌കാരവും ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് അദ്ദേഹം സര്‍വകലാശാലയില്‍ നിന്നും ഇറങ്ങിയത്.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രൊഫസറായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചു
ഇനിയില്ല ആ സൗമ്യമുഖം; ഡോ. മന്‍മോഹന്‍ സിങിന് വിട