കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാരിയർ. വീട്ടിൽ തന്നെയായിരുന്നു ഇത്തവണ മഞ്ജുവിന്റെ വിഷു.
സിമ്പിൾ സാരിയിൽ വീട്ടുമുറ്റത്തു നിന്നുള്ള മഞ്ജുവിനെയും കുടുബത്തിനെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണിയുമാണ് മഞ്ജു വാര്യരുടെ ചിത്രങ്ങൾ പകർത്തിയത്.
വളരെ സിംപിൾ ആൻഡ് എലഗന്റ് ലുക്കിലുള്ള സാരി ധരിച്ചാണ് മഞ്ജു വാരിയർ ഇത്തവണ വിഷുവിന് ഒരുങ്ങിയിരിക്കുന്നത്.
ചെറിയ മിറർ വർക്കുകൾ മാത്രം ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയോടൊപ്പം കറുപ്പ് നിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ അമ്മയും സഹോദരൻ മധു വാര്യരുടെ ഭാര്യയും മകളും മഞ്ജുവിനൊപ്പമുണ്ട്. വളർത്തു നായയുടെ കൂടെയുള്ള മഞ്ജുവിനെയും ചിത്രങ്ങളിൽ കാണാനാകും.
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയർ പോസ്റ്റ് ചെയ്തത്.
ഇതോടെ നിരവധി പേരാണ് നടി മഞ്ജുവിനും കുടുംബത്തിനും വിഷു ആശംസകൾ അറിയിച്ച് രം ഗത്ത് എത്തുന്നത്. മഞ്ജുവിന് ഭം ഗി കൂടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.