7 DECEMBER 2024
NEETHU VIJAYAN
പഴങ്ങളുടെ രാജ്ഞി എന്നാണ് മാംഗോസ്റ്റീൻ അറിയപ്പെടുന്നത്. കാരണം ആരോഗ്യകാര്യത്തിൽ മറ്റുള്ളവയെക്കാൾ മുന്നിലാണ് ഇത്.
Image Credit: Freepik
മാംഗോസ്റ്റീനിൽ സാന്തോൺ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ കോശങ്ങളെ പലവിധ സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള മാംഗോസ്റ്റീൻ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
മാംഗോസ്റ്റീനിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്ന ലക്ഷണങ്ങൾ കുറയ്ക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
മാംഗോസ്റ്റീനിൽ സ്വാഭാവിക ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളുണ്ട്. ഇത് സന്ധിവാതം പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്നു.
മാംഗോസ്റ്റീനിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. മലബന്ധം ഇല്ലാതാക്കി കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
കലോറി കുറവാണെങ്കിലും നാരുകളാൽ നിറഞ്ഞിരിക്കുന്ന മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Next മണത്തിൽ മാത്രമല്ല ഗുണത്തിലും കറിവേപ്പില കേമൻ