ഓണപ്പടങ്ങൾ സൂപ്പർ ഹിറ്റ്; ഓണത്തിന് തീയറ്ററുകളിലുള്ള സിനിമകൾ ഇവയൊക്കെ

14 SEPTEMBER 2024

ABDUL BASITH

നാളെയാണ് തിരുവോണം. മലയാളികളെല്ലാവരും ഓണാഘോഷത്തിൻ്റെ തിരക്കിലാണ്. ഉത്രാട ദിവസമായ ഇന്ന് നാളത്തെ ഓണാഘോഷത്തിനായി അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്.

ഓണം

Image Courtesy - PTI

ഓണക്കാലത്ത് തീയറ്ററുകളിലെത്തുന്ന മലയാള സിനിമകൾക്ക് പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇത്തവണ ഓണത്തിനെത്തിയ സിനിമകൾ പരിശോധിക്കാം.

ഓണസിനിമകൾ

ഓണക്കാലത്തെ പ്രധാന സിനിമകളിലൊന്നാണ് ടൊവിനോ തോമസ് നായകനായ അജയൻ്റെ രണ്ടാം മോഷണം. സുജിത് നമ്പ്യാരിൻ്റെ തിരക്കഥയിൽ നവാഗതനായ ജിതിൻ ലാലാണ് സംവിധാനം.

അജയൻ്റെ രണ്ടാം മോഷണം

ബാഹുൽ രമേശിൻ്റെ രചനയിൽ നവാഗതനായ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലിയാണ് നായകൻ.

കിഷ്കിന്ധാ കാണ്ഡം

ആൻ്റണി വർഗീസ് നായകനായി തീയറ്ററുകളിലെത്തിയ സിനിമയാണ് കൊണ്ടൽ. അജിത് മാമ്പള്ളിയുടെ പ്രഥമ സംവിധാന സംരഭമാണ് സിനിമ.

കൊണ്ടൽ

ഒമർ ലുലുവിൻ്റെ സംവിധാനത്തിലൊരുങ്ങിയ ബാഡ് ബോയ്സിൽ റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ബാബു ആൻ്റണി, ഷീലു അബ്രഹാം തുടങ്ങിയവർ അഭിനയിക്കുന്നു.  

ബാഡ് ബോയ്സ്

സംവിധാനയകൻ ഷാജി കൈലാസിൻ്റെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായ സിനിമ ഷെബി ചൗഗാട്ട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

Next: നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത്ത്