17 April 2025
TV9 MALAYALAM
Image Courtesy: Instagram
മലയാളം സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പേരെടുത്ത് പറയുന്ന നടനാണ് ഷൈൻ ടോം ചാക്കോ.
അടുത്തിടെ കൊക്കെയ്ൻ കേസിൽ കുറ്റവിമുക്തനായെങ്കിലും ഇപ്പോൾ മറ്റൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ് ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയെന്നാണ് നടൻ അകപ്പെട്ട പുതിയ വിവാദം. ഇതിനോടൊപ്പം ലഹരി ഉപയോഗവും നടൻ്റെ പേരിൽ ഇപ്പോൾ കേൾക്കുന്നുണ്ട്.
ഇത്രയധികം വിവാദങ്ങൾ ഉണ്ടാകുമ്പോഴും ഷൈൻ ടോമിന് ലഭിക്കുന്ന സിനിമകൾ ഒട്ടു കുറയുന്നില്ല. ലക്ഷങ്ങൾ പ്രതിഫലമാകുന്നെങ്കിലും തെന്നിന്ത്യയിൽ നിന്നും നടന് അവസരം ലഭിക്കുന്നുണ്ട്
ചില വെബ്സൈറ്റുകൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം നടൻ ഒരു സിനിമയ്ക്ക് 20 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുമെന്നാണ്.
30 കോടിയോളം രൂപയാണ് ഷൈൻ ടോം ചാക്കോയുടെ ആകെ വരുമാനം. പ്രതിവർഷം ഒരു കോടി രൂപയാകും നടന് ലഭിക്കാൻ സാധ്യതയുള്ളത്
അഭിനയത്തിന് പുറമെ മറ്റ് വരുമാനം ഒന്നും ഷൈൻ ടോമിന് പറയത്തക്കതായിട്ടില്ല. എന്നാൽ മെഴ്സിഡിസ് ബെൻസ്, ഔഡി, BMW ആഢംബര വാഹനങ്ങളും നടൻ്റെ പേരിലൂണ്ട്
സിനിമിയിൽ അസിസ്റ്റൻ്റ് സംവിധായകനായി എത്തി, പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് ഷൈൻ മലയാളത്തിലെ അറിയപ്പെടുന്ന താരമായി മാറിയത്.