അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ

25 October 2024

ABDUL BASITH

ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. റിലയൻസ് ജിയോയിലൂടെ ടെലികോം മേഖല കൈപ്പിടിയിലൊതുക്കിയ അംബാനി പല കമ്പനികളുടെയും ഉടമയാണ്.

മുകേഷ് അംബാനി

(Image Credits - PTI)

അടുത്തിടെ ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും തമ്മിൽ ലയിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും ബ്രഹത്തായ ഒടിടി ആയി ഇത് മാറുകയാണ്.

ജിയോ സിനിമ

ഈയിടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം കോടികൾ മുടക്കി നടത്തി അംബാനി വാർത്തകളിൽ ഇടം നേടി. ഏറെ ആഡംബരത്തോടെയായിരുന്നു വിവാഹം.

ആനന്ദ് അംബാനി

മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത് അൻ്റിലിയ എന്ന വീട്ടിലാണ്. മുംബൈയിലെ ഈ വീടും ആഡംബരത്തിൻ്റെ അവസാന വാക്കാണ്.

അൻ്റിലിയ

മുംബൈയിലെ കുംബല്ല ഹില്ലിൽ ആൽറ്റമൗണ്ട് റോഡിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നിരവധി സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത്.

മുംബൈ

80 സീറ്റുള്ള തീയറ്ററും സ്പായും ഐസ്ക്രീം പാർലറുമൊക്കെ അൻ്റിലിയയിലുണ്ട്. ടെറസിലെ ഹാങിങ് ഗാർഡനും ഈ ആഡംബര സൗധത്തിലുണ്ട്.

തീയറ്ററും സ്പായും

168 കാറുകൾക്കുള്ള ഗാരേജാണ് ഇവിടെയുള്ള മറ്റൊരു അതിശയം. ഒപ്പം സ്വിമ്മിങ് പൂളും ജിമ്മുകളും ഈ കൊട്ടാരത്തിലുണ്ട്. 

ഗാരേജ്, സ്വിമ്മിംഗ് പൂൾ

Next :അയൺ ബോക്സിൻ്റെ അടി കരിഞ്ഞോ?