19 October 2024
TV9 Malayalam
Pic Credit: Getty Images
ദിവസം ഒരു പഴമെങ്കിലും കഴിക്കുക. പായ്ക്ക് ചെയ്ത ജൂസുകൾ ഒഴിവാക്കുക. വൃക്കരോഗമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം പഴങ്ങൾ കഴിക്കുക. പ്രമേഹമുള്ളവർ പ്രധാന ഭക്ഷണങ്ങളുടെ ഇടവേളയിൽ മാത്രം പഴങ്ങൾ കഴിക്കുക. പേരയ്ക്ക, ആപ്പിൾ, പപ്പായ തുടങ്ങിയവ കഴിക്കാം.
പ്രോട്ടീൻ ലഭിക്കേണ്ടത് മസിലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇറച്ചി, മീൻ, മുട്ട തുടങ്ങിയവയിൽ നിന്നും പയറുവർഗങ്ങൾ, പാൽ, ബീൻസ്, നട്സ് തുടങ്ങിയവയിൽ നിന്നും പ്രോട്ടീൻ ലഭിക്കും.
പാലും പാലുൽപ്പന്നങ്ങളും പതിവായി കഴിക്കുന്നത് എല്ലുകൾക്ക് അത്യാവശ്യമായ കാത്സ്യം ലഭിക്കാൻ സഹായിക്കും.