ഇമാർത്തി പുഷ്പാകൃതിയിള്ള ഒരു ഇന്ത്യൻ മധുരപലഹാരമാണ് ഇമാർത്തി. ഇവ പൊതുവെ പ്രചാരത്തിലുള്ള ഒന്നാണ്.

ഖോയാ ജിലേബി മധ്യപ്രദേ ശിലെ പ്രശസ്തമായ തെരുവ് ഭക്ഷണമാണ് ഖോയാ ജിലേബി എന്നും അറിയപ്പെടുന്ന മാവാ ജിലേബി. ഗുലാബ്ജാമുനിൻ്റേതിന് സമാനമാണ് ഇത്.

ആലു കി ജിലേബി  കിഴങ്ങ്, മൈദ, നെയ്യ്, തൈര്, പഞ്ചസാര, ഏലം എന്നിവ ഉപയോ ഗിച്ചാണ് ആലു കി ജിലേബി നിർമ്മിക്കുന്നത്.

 പനീർ ജിലേബി പനീർ, ക്രീം, പാൽ, നാരങ്ങ നീര് എന്നിവ പനീർ ജലേബിയുടെ ചേരുവകളാണ്.

ജലേബ നെയ്യിൽ മുക്കിയാണ് ഇവ പാചകം ചെയ്ത് എടുക്കുന്നത്.

റബ്ദി ജിലേബി ഈ ജിലേബി റബ്ദി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കുങ്കുമപ്പൂവും മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് ഉൾപ്പെടെയുള്ള ബദാമും കൊണ്ട് അലങ്കരിച്ച് ഇവ വളരെ രുചിയേറിയതാണ്.

ഉരദ് ജിലേബി മൈദയിൽ നിന്ന് വ്യത്യസ്തമായി, ഉരദ് ജിലേബി ഉറദ്ദ് മാവ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്, ഇത് പുളിപ്പിക്കൽ ആവശ്യമില്ല, പെട്ടെന്ന് ഉണ്ടാക്കാവുന്നതാണ്.

ആപ്പിൾ ജിലേബി ആപ്പിൾ ജിലേബികൾ കഴിക്കാൻ വളരെ ക്രിസ്പിയും രുചികരവുമാണ്.

 നാംകീൻ ജിലേബി  മറ്റ് തരത്തിലുള്ള ജിലേബികളിൽ നിന്ന് വ്യത്യസ്തമായി, നംകീൻ ജിലേബി ഇന്ത്യയിൽ പ്രശസ്തമല്ല. ഇവയ്ക്ക് മധുരമല്ല, രുചിയിൽ പുളിപ്പാണ്.

 ജാംഗിരി  ജാംഗിരി ഒരു പരമ്പരാഗത മധുരപലഹാരമാണ്, ഉലുവ കൊണ്ട് ഉണ്ടാക്കുന്നു. കല്യാണ സമയത്തോ ഉത്സവ വേളയിലോ ആണ് ഇവ കൂടുതലായും കാണപ്പെടുന്നത്.