1 April 2024
TV9 Malayalam
Pic Credit: Freepik
ദീർഘകാല ആന്റീഡിപ്രസന്റ് ഉപയോഗം പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ടാകും
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ പുതിയ പഠനം, ദീർഘകാല ആന്റീഡിപ്രസന്റുകളുടെ ഉപയോഗവും സഡൻ കാർഡിയാക് ഡെത്ത് സാധ്യത വർദ്ധിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു
ഡെൻമാർക്കിലെ ശാസ്ത്രജ്ഞർ 2010-ൽ നടന്ന 18 നും 90 നും ഇടയിൽ പ്രായമുള്ളവരുടെ മരണങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്
മരണ സർട്ടിഫിക്കറ്റുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും അവലോകനം ചെയ്താണ് ഈ ഗവേഷകര്‍ പഠനം നടത്തിയത്.
ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കുന്ന വ്യക്തികൾക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
കോപ്പൻഹേഗനിലെ റിഗ്ഷോസ്പിറ്റലെറ്റ് ഹെർട്ടെസെന്റ്രെറ്റിൽ നിന്നുള്ള പഠനത്തിന്റെ സഹ രചയിതാവായ ഡോ. ജാസ്മിൻ മുജ്കനോവിച്ചാണ് ഇക്കാര്യം വിശദീകരിച്ചത്
ആന്റീഡിപ്രസന്റുകളുമായി സമ്പർക്കം പുലർത്തുന്ന സമയം പെട്ടെന്നുള്ള ഹൃദയാഘാതത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. ജാസ്മിന്‍ പറഞ്ഞു.
ആന്റീഡിപ്രസന്റുകളുടെ പ്രതികൂല ഫലങ്ങളിൽ നിന്നാണ് അപകടസാധ്യത വർദ്ധിക്കുന്നതെന്ന് ഡോ. മുജ്കനോവിച്ച് അഭിപ്രായപ്പെട്ടു