03 April 2025
Abdul Basith
Pic Credit: unsplash
യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ വിദ്യാഭ്യാസം നേടുകയെന്നത് പലരുടെയും ആഗ്രഹമാണ്. പലയിടത്തും ഉയർന്ന ഫീസും മറ്റുമാണ് തിരിച്ചടി.
യൂറോപ്പിൽ ഫീസ് മുടക്കാതെ, മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന യൂണിവേഴ്സിറ്റികളുണ്ട്. സൗജന്യ വിദ്യാഭ്യാസമാണ് ഈ യൂണിവേഴ്സിറ്റികളുടെ വാദ്ഗാനം.
ഫിൻലൻഡ്, നോർവേ, ജർമ്മനി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇത്തരം യൂണിവേഴ്സിറ്റികളുണ്ട്. ഇവയിൽ അഞ്ചെണ്ണം പരിശോധിക്കാം.
ഫിൻലൻഡിലുള്ള ടാംപെരെ യൂണിവേഴ്സിറ്റിയിൽ പ്രാദേശിക ഭാഷാ കോഴ്സുകൾ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല.
നോർവേയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ബെർഗെൻ രാജ്യാന്തര വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീ വാങ്ങാറില്ല. സൗജന്യമായി പഠിക്കാം.
ജർമ്മനിയിലെ മ്യൂണിച്ചിലുള്ള ലുഡ്‌വിഗ് മാക്സ്മിലിയൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അനുബന്ധ ഫീസ് മാത്രം നൽകിയാൽ മതി.
അയർലൻഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഐസ്‌ലൻഡ് സർവകലാശാലയും വിദ്യാർത്ഥികളിൽ നിന്ന് പഠനത്തിനായുള്ള ട്യൂഷൻ ഫീസ് വാങ്ങാറില്ല.
ചെക്ക് റിപ്പബ്ലിക്കിലുള്ള മസാരിക് യൂണിവേഴ്സിറ്റിൽ ചെക്ക് ഭാഷയിലുള്ള കോഴ്സുകൾക്ക് ഒരു വിദ്യാർത്ഥിയും ട്യൂഷൻ ഫീ നൽകേണ്ടതില്ല.