19 OCTOBER 2024
ASWATHY BALACHANDRAN
പപ്പായ ഏറെ ഗുണങ്ങൾ തരുന്ന ഒരു പഴമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മറ്റും ഇത് സഹായിക്കും
Pic Credit: Freepik
പപ്പായ കഴിക്കുമ്പോൾ കൂടെ കഴിക്കാൻ പാടില്ലാത്ത ചിലതുണ്ട്. അങ്ങനെ ചെയ്താൽ ശരീരം പ്രതികരിക്കും
ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളോടൊപ്പം കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.
പാലിനൊപ്പമോ പാലുത്പന്നങ്ങൾക്കൊപ്പമോ പപ്പായക്കൊപ്പം കഴിക്കുമ്പോൾ ദഹനത്തെ പ്രശ്നത്തിലാകും എന്ന് ആയുർവ്വേദം പറയുന്നു.
ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്, ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.
പപ്പായയ്ക്കൊപ്പം ചായ കഴിക്കാതിരിക്കുക. ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ ഗ്യാസ്ട്രബിളിലേക്ക് നയിക്കാം
Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും