16 October 2024
ABDUL BASITH
ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ തകർപ്പൻ ജയമാണ് അർജൻ്റീന നേടിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു അർജൻ്റീനയുടെ ജയം.
Image Courtesy - PTI
ബൊളീവിയക്കെതിരെ ഇതിഹാസ താരം ലയണൽ മെസിയായിരുന്നു താരം. മത്സരത്തിൽ മെസി ഹാട്രിക്കും രണ്ട് അസിസ്റ്റും നേടി.
ഈ പ്രകടനത്തോടെ മെസി മറ്റൊരു റെക്കോർഡ് കൂടി കുറിച്ചു. പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്.
രാജ്യാന്തര മത്സരങ്ങളിൽ ലയണൽ മെസിയുടെ പത്താം ഹാട്രിക്കാണ് ഇത്. നേരത്തെ ഈ നേട്ടം ക്രിസ്റ്റ്യാനോയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മത്സരത്തിൻ്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്. ഇതിനൊപ്പം രണ്ട് അസിസ്റ്റിലും മെസി പങ്കാളിയായി.
2012 ഫെബ്രുവരി 29ന് സ്വിറ്റ്സർലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ മെസി തൻ്റെ ആദ്യ രാജ്യാന്തര ഹാട്രിക്ക് നേടി. 2013ലായിരുന്നു റൊണാൾഡോയുടെ ആദ്യ ഹാട്രിക്ക്.
ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ അർജൻ്റീനയാണ് ഒന്നാമത്. 10 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റാണ് അർജൻ്റീനയ്ക്കുള്ളത്.
Next : പാകിസ്താന് നാണക്കേടിൻ്റെ റെക്കോർഡ്