പ്രതിരോധ ശേഷി കുറവാണോ, ലെമൺടീ ശീലമാക്കൂ

13 NOVEMBER 2024

ASWATHY BALACHANDRAN

ലെമണ്‍ ടീ കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ പലതുണ്ട്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും ഗുണം ഇതിലുമുണ്ട്.

ലെമണ്‍ ടീ

Pic Credit:  Freepik

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

ശരീരഭാരം

ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ നല്ലൊരു പരിഹാരമാണ്. 

പ്രതിരോധശേഷി

വയറ് നിറയെ ഭക്ഷണം കഴിക്കുകയും അമിതമായി മാംസാഹാരം കഴിക്കുകയോ ചെയ്താല്‍ ശേഷം ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്.

ദഹനം

ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും.

അസിഡിറ്റി 

Next: കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ