29 April 2025
TV9 MALAYALAM
Image Courtesy: Freepik
മാമ്പഴം ഇഷ്ടമില്ലാത്തവരുണ്ടോ? കഴിക്കാന്‍ സൂപ്പറാണെങ്കിലും അതില്‍ കെമിക്കലുണ്ടെങ്കില്‍ അത് ശരീരത്തിന് ഹാനികരമാകും
കാര്‍ബൈഡുകളുടെ ഉപയോഗം രാജ്യത്ത് നിയമവിരുദ്ധമാണെങ്കിലും, അനധികൃതമായി അത് ഉപയോഗിക്കുന്നവരുമുണ്ടാകാമെന്നതാണ് വെല്ലുവിളി
ദോഷകരമായ കാർബൈഡുകൾ ഉപയോഗിച്ചാണോ മാമ്പഴം പഴുപ്പിച്ചതെന്ന് അറിയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ലൈഫ്‌സ്റ്റൈൽ ഗുരുവായ ലൂക്ക് കൗട്ടീഞ്ഞോ.
മാമ്പഴത്തിന്റെ നിറം പരിശോധിക്കുന്നതാണ് ഒരു മാര്‍ഗം. മാമ്പഴത്തില്‍ ചെറിയ കറുത്ത പാടുകള്‍ ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് കൗട്ടീഞ്ഞോ പറയുന്നു
സ്വാഭാവികമായി പഴുത്ത മാമ്പഴം ഉറച്ചതായും, രാസപരമായി പഴുത്തത് കൂടുതല്‍ മൃദുവായും തോന്നുമെന്നാണ് അദ്ദേഹത്തിന്റെ വാദം
ഒരു പാത്രം വെള്ളത്തിലേക്ക് മാമ്പഴം ഇടുക. അത് മുങ്ങിയാല്‍ നല്ല മാമ്പഴമാകാനാണ് സാധ്യത. പൊങ്ങിക്കിടന്നാല്‍ കാര്‍ബൈഡ് ഉപയോഗിച്ചിട്ടുണ്ടാകാം
ഇത് എല്ലാവര്‍ക്കും വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ലളിതമായ മാര്‍ഗങ്ങളാണെന്നും ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു
പൊതുവായ വിവരങ്ങളാണ് ഇതില്‍ പറയുന്നത്. ഇതിലെ അവകാശവാദങ്ങള്‍ TV9 Malayalam സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് വിദഗ്ധാഭിപ്രായം തേടുക