26 AUGUST 2024
NEETHU VIJAYAN
ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അച്ചാർ. പ്രത്യേകിച്ച് നാരങ്ങ അച്ചാർ.
Pic Credit: INSTAGRAM
മിക്ക ആളുകൾക്കും വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഇഷ്ടം പുറത്തുനിന്ന് വാങ്ങുന്നതിനോടാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിലും ഇവ തയാറാക്കി എടുക്കാം.
നാരങ്ങ - അരക്കിലോ, പഞ്ചസാര - 3 സ്പൂൺ, ഉപ്പ് - 2 സ്പൂൺ, നല്ലെണ്ണ - 3 സ്പൂൺ, കടുക് - ഒരു ടീസ്പൂൺ, വെളുത്തുള്ളി - അര കപ്പ്
പച്ചമുളക് - 6, കറിവേപ്പില - 2 തണ്ട്, കാശ്മീരി മുളകുപൊടി - രണ്ടര സ്പൂൺ, കായപ്പൊടി - അര സ്പൂൺ, ഉലുവാപ്പൊടി - കാൽ സ്പൂൺ, വെള്ളം - അരക്കപ്പ്, വിനാഗിരി - 2 സ്പൂൺ
നാരങ്ങ ആവിയിൽ വേവിച്ച് ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് യോജിപ്പിക്കുക.
ഇത് ഒരു ഗ്ലാസ് കുപ്പിയിലാക്കി അടച്ചു വയ്ക്കുക. 5 മുതൽ 7 ദിവസം വരെ ഇങ്ങനെ വയ്ക്കണം. എല്ലാദിവസവും കുപ്പി ഒന്ന് കുലുക്കി കൊടുക്കണം.
അച്ചാർ തയാറാക്കാനായി ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇതിലേക്ക് അരക്കപ്പ് വെളുത്തുള്ളി നീളത്തിൽ കീറിയത് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
പച്ചമുളക് നീളത്തിൽ കയറിയതും കറിവേപ്പിലയും ചേർത്ത് കുറച്ച് നേരം കൂടി വഴറ്റുക.
മുളകുപൊടി ചേർത്ത് പച്ചമണം മാറുമ്പോൾ അരക്കപ്പ് വെള്ളം, കായപ്പൊടി, ഉലുവാപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് സ്പൂൺ വിനാഗിരി എന്നിവ ചേർക്കാം.
എല്ലാം കൂടി നന്നായി തിളയ്ക്കുമ്പോൾ നാരങ്ങാ ഇട്ടുകൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
Next: ഓണ സദ്യയിലെ പ്രധാനി... പച്ചടികൾ പലതരം.