06 December 2024
SHIJI MK
Freepik Images
അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ടമല്ലേ? എന്നാല്‍ ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യത്തിന് നാരങ്ങയെടുത്ത് നന്നായി കഴുകി തുടച്ചെടുക്കാം. എന്നിട്ട് നാരങ്ങയില്‍ ചെറിയ തുളകളിട്ട് കൊടുക്കാം.
ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കിയ ശേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. എന്നിട്ട് നാരങ്ങ അതിലേക്ക് ഇട്ട് വറുത്തുകോരാം.
ഇത് ചൂടാറിയതിന് ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
എന്നിട്ട് മറ്റൊരു പാന്‍ ചൂടാക്കി അതിലേക്ക് കാല്‍ ടീസ്പൂണ്‍ ഉലുവ, കായപ്പൊടി, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് വറുത്ത ശേഷം പൊടിച്ചെടുക്കാം.
ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് മുറിച്ചുവെച്ച നാരങ്ങയും പൊടിച്ചെടുത്ത സാധനങ്ങളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.
നന്നായി യോജിപ്പിച്ച ശേഷം അടുപ്പണച്ച് തണുക്കാന്‍ വെക്കാം. ശേഷം ഈര്‍പ്പമില്ലാത്ത പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം.
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?