04 April 2025
Abdul Basith
Pic Credit: Social Media
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മനോജ് കുമാർ. താരത്തിൻ്റെ സിനിമകൾ പലതും ചരിത്രമാണ്.
ഇന്ത്യൻ സിനിമയുടെ തന്നെ വഴിത്തിരിവായ പല സിനിമകളിലും മനോജ് കുമാർ അഭിനയിച്ചു. ഇവയിൽ ചില സിനിമകളെ പരിചയപ്പെടാം.
1965ൽ പുറത്തിറങ്ങിയ ഷഹീദ് എന്ന സിനിമയാണ് മനോജ് കുമാറിൻ്റെ കരിയറിലെ ആദ്യ വഴിത്തിരിവ്. ഭഗത് സിംഗിൻ്റെ ജീവചരിത്രമായിരുന്നു സിനിമ.
1967ൽ റിലീസായ ഉപ്കാർ കരിയറിലെ മറ്റൊരു ശ്രദ്ധേയ സിനിമയായി. ഭരത് കുമാർ എന്ന വിശേഷണവും ഈ സിനിമയോടെ അദ്ദേഹത്തിന് ലഭിച്ചു.
1970ലാണ് പൂരബ് ഓർ പശ്ചിം എന്ന സിനിമ തീയറ്ററുകളിലെത്തിയത്. ഇന്ത്യൻ സംസ്കാരവും വിദേശ സംസ്കാരവും തമ്മിലെ താരതമ്യമായിരുന്നു പ്രമേയം.
ജയ ബച്ചനും മനോജ് കുമാറും ഒരുമിച്ച ഷോർ 1972ൽ റിലീസായി. ശക്തമായ കുടുംബബന്ധത്തിൻ്റെ കഥ പറയുന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയായിരുന്നു ക്രാന്തി. 1981ൽ പുറത്തിറങ്ങിയ സിനിമയിൽ ഹേമ മാലിനിയായിരുന്നു നായിക.
1992ൽ മനോജ് കുമാറിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2015ൽ താരത്തിന് ദാദസാഹെബ് ഫാൽകെ അവാർഡും മനോജ് കുമാറിന് ലഭിച്ചു.