ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

23 AUGUST 2024

ABDUL BASITH

ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം ആളുകൾക്ക് പാലുത്പന്നങ്ങളുടെ ദഹനത്തിൽ പ്രശ്നങ്ങളുണ്ടാവാം. അത്തരം ആളുകൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ.

ലാക്ടോസ് ഇൻടോളറൻ്റ്

ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾ തീർച്ചയായും പാൽ ഒഴിവാക്കണം. പശു. ആട് എന്നിവകളുടെ പാലിൽ ഉയർന്ന അളവിൽ ലാക്ടോസുണ്ട്. ഇവ ഒഴിവാക്കണം.

പാല്

ചീസിലും ഉയർന്ന അളവിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾ ഡയറ്റിൽ നിന്ന് പാൽക്കട്ടിയും ഒഴിവാക്കണം.

പാൽക്കട്ടി (ചീസ്)

ഐസ്ക്രീമിലും ലാക്ടോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ലാക്ടോസ് ഫ്രീ ഐസ്ക്രീമോ ഡയറി അല്ലാത്ത ഐസ്ക്രീമോ കഴിക്കുന്നതിൽ പ്രശ്നമില്ല.

ഐസ്ക്രീം

വെണ്ണയിൽ ലാക്ടോസ് ഒരുപാടില്ല. എങ്കിലും ലാക്ടോസ് ഇൻടോളറൻ്റായ ആളുകളിൽ വെണ്ണ പ്രശ്നമുണ്ടാക്കാനിടയുണ്ട്.

വെണ്ണ

തൈര് അഥവാ യോഗർട്ട് ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾക്ക് പ്രശ്നമാണ്. ലാക്ടോസ് കുറഞ്ഞ ഗ്രീക്ക് യോഗർട്ട് ഒരു പരിധി വരെ ഇത്തരം ആളുകൾക്ക് കഴിക്കാനാവും.

തൈര്

കോഫികളിലും മറ്റും ഉപയോഗിക്കുന്ന ക്രീമിലും ഉയർന്ന അളവിൽ ലാക്ടോസുണ്ട്. ഇതും ലാക്ടോസ് ഇൻടോളറൻ്റായ ആളുകൾ ഒഴിവാക്കണം.

ക്രീം

Next: ഫ്രിഡ്ജിൽ ഐസ്ക്രീം എങ്ങനെ അലിയാതെ സൂക്ഷിക്കാം?