മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാക്കിന്റെ പിറന്നാളായിരുന്നു ഏപ്രില്‍ 16-ന്

ഇസ്ഹാക്കിന്റെ പിറന്നാൾ

പിറന്നാൾ ദിവസം മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഒരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പിറന്നാള്‍ ആശംസ

ഇതിന് പിന്നാലെയാണ് മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ചാക്കോച്ചന്‍ എത്തിയത്.

പിറന്നാള്‍ ആഘോഷം

 മകന്റെ പിറന്നാളാഘോഷിച്ച കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്

'പൈറേറ്റ്' തീമിലായിരുന്നു ഇസ്ഹാക്കിന്റെ ആറാം പിറന്നാളാഘോഷം. കടല്‍കൊള്ളക്കാരുടെ വേഷത്തിലാണ് ചാക്കോച്ചനും ഇസ്ഹാക്കുമെത്തിയത്.

'പൈറേറ്റ്'

ചുവപ്പ് നിറത്തിലുള്ള ഗൗണായിരുന്നു പ്രിയയുടെ ഔട്ട്ഫിറ്റ്. ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയും പാര്‍ട്ടിയില്‍ പങ്കെടുത്തു.

മഞ്ജു വാര്യരും രമേഷ് പിഷാരടിയും

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയയ്ക്കും ചാക്കോച്ചനും ആദ്യത്തെ കണ്‍മണിയായ ഇസ്ഹാക്ക് എത്തിയത്.

ആദ്യത്തെ കണ്‍മണി

2005 ഏപ്രില്‍ രണ്ടിനായിരുന്നു  പ്രിയയും ചാക്കോച്ചനും  വിവാഹിതരായത്. 2019 ഏപ്രില് 16-നാണ് ഇസ്ഹാക്ക് ജനിച്ചത്.

2019 ഏപ്രില് 16