ചൗസ: ഉത്തർപ്രദേശിൽ വളരുന്ന ഒരുതരം മാങ്ങയാണ് ചൗസ എന്നും അറിയപ്പെടുന്ന ചൗൻസ.

 നീലം: പ്രധാനമായും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വളരുന്നു.

 കോഹിറ്റൂർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ മാത്രം കണ്ടുവരുന്ന ഒരിനം മാമ്പഴമാണ് കോഹിറ്റൂർ.

പയ്രി: മഹാരാഷ്ട്രയിലെ ദേവ്ഗഡ് മേഖലയിൽ വളരുന്ന വിവിധയിനം മാങ്ങകളിൽ ഒന്നാണ് പയ്രി മാമ്പഴം.

കേസർ: വശീകരിക്കുന്ന സു ഗന്ധമുള്ള ഒരിനമാണ് കേസർ.

ഹിമസാഗർ: ബംഗ്ലാദേശിലും ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തും ഈ ഇനം കണ്ടുവരുന്നു.

ദാശേരി: ഇന്ത്യയിലെ നവാബുമാർ വളർത്തിയെടുത്ത മാമ്പഴത്തിലെ ഏറ്റവും പഴക്കം ചെന്ന ഇനമാണ് ദാശേരി.

 അൽഫോൻസോ: മാമ്പഴങ്ങളുടെയും രാജാവായി അൽഫോൻസോ കണക്കാക്കപ്പെടുന്നു.

ലാൻഗ്ര: പശ്ചിമ ബംഗാൾ, ഹരിയാന, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരെ പ്രചാരമുള്ള മാമ്പഴമാണ് ലാൻഗ്ര.