11 September 2024
Sarika KP
കൂടുതല്‍ നേരം ചപ്പാത്തിയുടെ രുചിയും ഗുണവും മൃദുത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ നോക്കാം
Pic Credit: unsplash
ചപ്പാത്തി സൂക്ഷിക്കുന്നതിന് മുന്‍പ് കാസറോള്‍ ചെറു ചൂടുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി ചൂടുവെള്ളത്തിൽ കഴുകി ഉണക്കി എടുക്കുക
ഉടനടി അടുക്കി വെച്ചാൽ ഈർപ്പം തങ്ങിനില്‍ക്കും. അതുകൊണ്ട് കുറച്ച് നേരം ചപ്പാത്തി ചെറുതായി ഒന്നു തണുക്കാന്‍ അനുവദിക്കുക
ചപ്പാത്തിക്ക് മുകളില്‍ ചെറിയ അളവിൽ നെയ്യ് പുരട്ടുന്നത് സോഫ്റ്റാകാൻ സഹായിക്കും
ചപ്പാത്തി വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു കോട്ടൺ തുണിയിൽ പൊതിയുക
ഓരോന്നിനുമിടയില്‍ ബട്ടര്‍ പേപ്പര്‍ വയ്ക്കുക
കൂടുതൽ നേരം ചപ്പാത്തിയുടെ ചൂടും മൃദുത്വവും നിലനിർത്താൻ കാസറോള്‍ നന്നായി അടയ്ക്കുക
Next: വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്! കാരണം ഇതാണ്