30 March 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
ഉപയോഗിച്ച എണ്ണ എങ്ങനെ വീണ്ടും ഉപയോഗിക്കാമെന്ന് ചിന്തിക്കാറുണ്ടോ? അതെ, അത് വൃത്തിയാക്കി നമുക്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
മീന വറുത്തതോ ചിപ്സ് ഉണ്ടാക്കിയ എണ്ണയിലോ അവയുടെ അവശിഷ്ടങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. ഇത് വീണ്ടും ഉപയോഗിക്കാൻ ഇങ്ങനെ.
അരിച്ചെടുക്കുക എന്നതാണ്. എണ്ണ തണുത്തുകഴിഞ്ഞാൽ, അത് നല്ലതുപോലെ അരിച്ചെടുത്തതിനുശേഷം സൂക്ഷിച്ചുവയ്ക്കുക.
ഒരു മുട്ടയുടെ വെള്ള അടിച്ചെടുത്ത് ഇത് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക. കുറച്ചുനേരം തിളച്ച ശേഷം എണ്ണയിലുള്ള അവശിഷ്ടം മുട്ടയുടെ വെള്ളയിൽ പറ്റി പിടിക്കും.
ഇനി ഈ എണ്ണ തണുക്കാൻ വയ്ക്കണം. ശേഷം മുട്ടയുടെ വെള്ള നീക്കം ചെയ്താൽ നല്ല ക്ലിയർ ആയിട്ടുള്ള എണ്ണ കാണാം. ശേഷം അരിച്ച് മാറ്റാം.
എണ്ണയിൽ നിന്ന് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാൻ, കോഫി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
ഒരു കോഫി ഫിൽട്ടറിലേക്ക് ഉപയോഗിച്ച എണ്ണ സാവധാനം ഒഴിക്കുക. കുറച്ച് സമയം എടുക്കുമെങ്കിലും അവശിഷ്ടങ്ങൾ ഫിൽട്ടർ ക്ലീനാക്കി തരും.
ഉപയാഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതവും ലാഭകരവുമാണ്. എങ്കിലും രണ്ടുതവണയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.