19 AUGUST 2024
NEETHU VIJAYAN
മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന രോഗമാണ് കിഡ്നി സ്റ്റോൺ.
Pic Credit: INSTAGRAM
മൂത്രത്തിന്റെ അളവ് കുറഞ്ഞ് കാത്സ്യം, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടയാണ് അത് കല്ലായി മാറുന്നത്.
കാൽസ്യം കല്ലുകൾ, യൂറിക് ആസിഡ്, സ്ട്രുവൈറ്റ് , സിസ്റ്റൈൻ എന്നിങ്ങനെ കുട്ടികളിൽ കിഡ്നി സ്റ്റോണിനെ നാലായി തരം തിരിക്കാം.
അടിവയറിൽ വേദന, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രത്തിൽ രക്തം കാണുക, ഛർദ്ദി വരിക തുടങ്ങിയവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ.
ചെറിയ കല്ലാണെങ്കിലും ചികിത്സിക്കാതെ വിട്ടുകളയരുത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വൃക്കകൾക്ക് പ്രവർത്തനത്തകരാറ് ഉണ്ടാകും.
മാംസാഹാരം കഴിക്കുന്നതിന്റെ അളവ് കൂടുന്നത് കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പറയുന്നു.
വൃക്കയിലെ കല്ലുകളെക്കുറിച്ച് കൃത്യമായി അറിയാൻ എക്‌സ്‌റേ, അൾട്രാ സൗണ്ട് സ്‌കാനിങ് എന്നീ പരിശോധനകളാണ് നടത്തുന്നത്.
കല്ലിന്റെ വലുപ്പവും ആകൃതിയും തരവും മനസ്സിലാക്കിയ ശേഷമാണ് ഏത് ചികിത്സയാണ് നൽകേണ്ടതെന്ന് തീരുമാനിക്കുക.
Next: മുലപ്പാൽ കരുതി വയ്ക്കാനും വഴികൾ