17 April 2025
TV9 MALAYALAM
Image Courtesy: FREEPIK
വേനൽക്കാല പഴങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള ഒന്നാണ് പൈനാപ്പിൾ. നാരുകളും വിറ്റാമിൻ സിയും തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണിത്.
പൈനാപ്പിൾ എങ്ങനെ കഴിച്ചാലും നമുക്ക് ധാരാളം ഗുണങ്ങളാണ് ലഭിക്കുന്നത്. അതിനാൽ ഭക്ഷണത്തിൻ്റെ ഭാഗമാക്കാൻ ഇനി മടിക്കേണ്ട.
പൈനാപ്പിൾ ജ്യൂസ് മലബന്ധം അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ഉയർന്ന നാരുകളാണ് അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകുന്നത്.
പൈനാപ്പിളിലെ ലയിക്കുന്ന നാരുകൾ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അങ്ങനെ ശരീരത്തിലെ കലോറി ഇല്ലാതാക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ പൈനാപ്പിൾ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നു.
പൈനാപ്പിളിലെ പോഷകങ്ങൾ കോശ നാശത്തിനെതിരെ പോരാടുകയും പ്രായമായവരെ ബാധിക്കുന്ന മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവായ പൊട്ടാസ്യം പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എ, സി, ഇ, കെ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെ ഒരു കലവറയാണ് പൈനാപ്പിൾ. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.