9 NOVEMBER 2024
NEETHU VIJAYAN
ചായ അതൊരു വികാരമാണ്. രാവിലെയും വൈകിട്ടുമൊക്കെ ചായ കുടിക്കാതിരിക്കാൻ പലർക്കും കഴിയില്ല.
Image Credit: Freepik
എന്നാൽ പലരും പലതരം ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പാൽചായ, കട്ടൻചായ, ഇഞ്ചി ചായ അങ്ങനെ നീളുന്നു.
വയറുനിറച്ച് ഭക്ഷണം കഴിച്ച് ഒരു പുതിന ചായ കുടിച്ചാൽ സംഭവം ഉഷാറാകും. ഇത് ദഹനത്തിന് ഏറെ നല്ലതാണ്.
ചൂട് കട്ടൻ ചായയിൽ പുതിന ഇലയും ചേർത്ത് തരുന്ന ചായയാണ് ഇത്. ചായക്കടകളിലും ഇതിന് വലിയ പ്രചാരമുണ്ട്
പുതിന ചായയിലെ പ്രകൃതിദത്തമായ മെന്തോളിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സാധിക്കും. സ്ട്രസ് തോന്നുമ്പോൾ ഇത് കുടിക്കാം.
പുതിന ചായയിലെ മെന്തോൾ അടഞ്ഞ ശ്വാസനാളങ്ങൾ തുറക്കാനും മൂക്കിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സഹായിക്കുന്നു
മെന്തോൾ പേശികളെ അയവുവരുത്തും. ഇത് പിരിമുറുക്കം ലഘൂകരിക്കുകയും തലവേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
പുതിന ചായയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും കുറയ്ക്കും.
Next: ഇവയൊന്നും കുട്ടികൾക്ക് കൊടുക്കരുത്... അസുഖങ്ങൾ കൂടെ പോരും