നമ്മുടെ തലച്ചോറിന് ഉന്മേഷദായകവും ആരോഗ്യകരവുമായി തുടരാൻ മികച്ച ഭക്ഷണക്രമം അത്യാവശ്യമാണ്. എന്നാൽ ചിലത് അവയെ നശിപ്പിക്കുന്നു.

തലച്ചോറിന്

ചില ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗം ഓർമ്മശക്തി, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ നശിപ്പിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

ഭക്ഷണങ്ങൾ

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ തലച്ചോറിൽ അമിതമായി ഗ്ലൂക്കോസെത്തിക്കും. അവ ഓർമ്മശക്തി പഠനശേഷി എന്നിവ ഇല്ലാതാക്കി ഭാവിയിൽ ഡിമെൻഷ്യയിലേക്ക് നയിക്കും.

പഞ്ചസാര

പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവ തലച്ചോറിൽ വീക്കം,  ചിന്തിക്കാനുള്ള ശേഷി, മോശം ഏകാഗ്രത എന്നിവയിലേക്ക് നയിക്കും.

സംസ്കരിച്ച ഭക്ഷണങ്ങൾ

മാർഗറിൻ, പേസ്ട്രി, ചില വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുന്നു.

ട്രാൻസ് ഫാറ്റുകൾ

കൃത്രിമ മധുരപലഹാരങ്ങൾക്ക് തലച്ചോറിന്റെ രസതന്ത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവുണ്ട്. അവ ഓർമ്മശക്തി, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും.

കൃത്രിമ മധുരം

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

കാർബോഹൈഡ്രേറ്റ്

അമിത ഉപ്പ് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് ആശയക്കുഴപ്പം, ഓർമ്മക്കുറവ്, മാനസിക വൈകല്യം എന്നിവയിലേക്ക് നയിച്ചേക്കാം.

അധിക ഉപ്പ്