11 April 2025
TV9 MALAYALAM
Image Courtesy: FREEPIK
ഉത്കണ്ഠയും ടെൻഷനും ഇല്ലാത്തവരില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ജീവിതത്തിൽ എപ്പോഴെങ്കിലും ഈ അവസ്ഥിയിലൂടെ കടന്നുപോകുന്നവരാണ്.
അൽപം ആധിയുണ്ടാകുന്ന വിഷയങ്ങളോട് മനസ്സിന്റെ പ്രതികരണം മാത്രമാണിത്. എന്നാൽ ഇവയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു ഇവ ഉത്കണ്ഠ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിരിക്കുന്ന ഇവ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലും ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലും നിങ്ങളെ സഹായിക്കും.
ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാനും വിശ്രമം മെച്ചപ്പെടുത്താനും സഹായിക്കും.
സെറോടോണിൻ അളവ് വർദ്ധിപ്പിക്കാനും മാനികാവസ്ഥയും മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന കാർബോ ഹൈഡ്രേറ്റുകൾ ഇവയിലുണ്ട്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ സമ്മർദ്ദത്തെ ചെറുക്കാനും തലച്ചോറിലെ വീക്കം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകളും ബി വൈറ്റമിനുകളും നിറഞ്ഞ അവോക്കാഡോ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.