കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ? 

22 OCTOBER 2024

ASWATHY BALACHANDRAN

ഫാസ്റ്റ് ഫുഡിലുൾപ്പെടെ സ്ഥാനം പിടിച്ച പ്രധാന പച്ചക്കറിയാണ് കാബേജ്. എന്നാൽ ഒരുകാലത്ത് ആരാധകർ അത്ര ഇല്ലാത്തൊരു പച്ചക്കറി കൂടിയായിരുന്നു ഇത്. ‌

കാബേജ്

Pic Credit:  Freepik

പ്രത്യേക ​ഗന്ധമാണ് കാബേജിന്റെ പ്രത്യേകത. ഇതിനു കാരണം ഇതിലടങ്ങിയിരിക്കുന്ന സൾഫർ തന്മാത്രകളാണ്. ചീഞ്ഞമുട്ടയോട് സാമ്യമുള്ള ​ഗന്ധമാണ് ഇത് എന്ന പരക്കെ പറയപ്പെട്ടിരുന്നു.

ഗന്ധം

കീടങ്ങളെ അകറ്റാനാണ് ഈ മണം സഹായിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണിത്.

കീടങ്ങളെ അകറ്റാൻ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. 

വിറ്റാമിന്‍ സി

100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഡയറ്റ് 

വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം, സള്‍ഫര്‍

Next: ടെൻഷൻ മാറ്റാം... ​ഗ്രീൻടീ കുടിച്ചോളൂ...