ചെറുതാണെങ്കിലും കാടമുട്ട പൊളിയാണ്! ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

27 AUGUST 2024

NEETHU VIJAYAN

ആളിത്തിരി ചെറുതാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമാണ് കാടമുട്ട. ദിവസവും കാടമുട്ട കഴിക്കുന്നത് നല്ലതാണ്.

കാടമുട്ട

Pic Credit: INSTAGRAM

എന്നാൽ ഇത് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വില്ലനായി മാറും. അവ ഏതെല്ലാമെന്ന് നോക്കാം.

ശ്രദ്ധിച്ചില്ലെങ്കിൽ

ഒട്ടുമിക്ക കാടമുട്ടകളും പാസ്ചറൈസ് ചെയ്യാത്തവയാണ്, അതിനാൽ മുട്ടകളുടെ തോടിലെ ദോഷകരമായ ബാക്ടീരിയകൾ ആരോ​ഗ്യത്തിന് ദോഷം ചെയ്തേക്കാം.

ബാക്ടീരിയകൾ

അതുകൊണ്ടുതന്നെ ഗർഭിണികൾ കാടമുട്ട കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഗർഭിണികൾ

കൂടാതെ കോഴിമുട്ട അലർജിയുള്ള വ്യക്തികളും കാടമുട്ടയും ഒഴിവാക്കേണ്ടതാണ്.

അലർജി

ഡോക്ടറോട് ചോദിച്ച് പരിശോധനകൾ നടത്തി കാടമുട്ട അലർജിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക.

ഉറപ്പുവരുത്തുക

അല്ലാത്ത വിഭാ​ഗം ആളുകൾക്ക് ദിവസവും കാടമുട്ട കഴിക്കുന്നതു കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.

കഴിക്കാവുന്നതാണ്

Next:ബ്ലൂബെറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ!