ഭക്ഷണത്തിന് രുചി കൂട്ടാനാണ് നമ്മൾ സാധാരണയായി വിനാ​ഗിരി ഉപയോ​ഗിക്കുന്നത്. പക്ഷേ ഇതെല്ലാം കൂടാതെ മറ്റ് പല കാര്യങ്ങൾക്കും ഇത് ഉപയോ​ഗിക്കും.

വിനാഗിരി

പഴങ്ങൾ കഴുകൽ, അടുക്കള വൃത്തിയാക്കൽ, കറ നീക്കം ചെയ്യൽ, മുടിയുടെ വളർച്ച മെച്ചപ്പെടുത്തൽ, ദുർഗന്ധം ഇല്ലാതാക്കൽ തുടങ്ങിയവയവയ്ക്ക് എല്ലാം.

വൃത്തിയാക്കൽ

അല്പം വിനാ​ഗിരി വെള്ളത്തിൽ യോജിപിച്ചാൽ അടുക്കള വൃത്തിയാക്കാനും ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയിലെ കറ കളയാനും ഉപയോ​ഗിക്കാം.

വെള്ളത്തിൽ

 വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് സ്റ്റെയിൻഡ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാവുന്നതാണ്.

ബേക്കിംഗ് സോഡ

വിനാഗിരിയും ബേക്കിംഗ് സോഡയും യോജിപ്പിച്ച് പഴങ്ങളും പച്ചക്കറികളും കഴുകാം. അതിലൂടെ ബാക്ടീരിയകളെയും രാസവസ്തുക്കളെയും നീക്കം ചെയ്യാം.

ബാക്ടീരിയ

വസ്ത്രങ്ങളിലെ കഠിനമായ കറകൾ നീക്കം ചെയ്യാനും വിനാഗിരിക്ക് കഴിയും. വിനാഗിരി വെള്ളത്തിൽ കലർത്തി കറ പുരണ്ട ഭാഗത്ത് പുരട്ടിയാൽ മതി.

കറകൾ

വെള്ളത്തിൽ കലർത്തിയ ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിച്ച് മുടി കഴുകാനും ഉപയോ​ഗിക്കാം. ഇത് നിങ്ങളുടെ മുടി വർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

ആപ്പിൾ സിഡെർ

ചെറുചൂടുള്ള വെള്ളത്തിൽ വിനാഗിരി കലർത്തി പാദങ്ങൾ കഴുകുക. ഇത് ബാക്ടീരിയകളെ നീക്കം ചെയ്യുകയും ദുർഗന്ധം നീക്കം ചെയ്യുകയും ചെയ്യും.

പാദങ്ങൾക്ക്