19 NOVEMBER 2024
NEETHU VIJAYAN
ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങൾ നമുക്കറിയാം. എന്നാൽ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ്.
Image Credit: Freepik
കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകൾ എന്നും അറിയപ്പെടുന്നു.
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ ലഭിയ്ക്കുന്നു.
ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെൽ പ്രവർത്തനം വർദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) കുറയ്ക്കാനും ഇത് നല്ലതാണ്.
പൈൽസ്, മലബന്ധം എന്നിവയ്ക്ക് നല്ലതാണ് കരിഞ്ചീരകം. 2.5 മില്ലി കരിഞ്ചീരക തൈലം, ഒരു കപ്പ് കട്ടൻ ചായയിൽ ചേർത്ത് വെറും വയറ്റിലും കഴിയ്ക്കാം.
ചർമ സൗന്ദര്യത്തിനും ചർമ സംബന്ധമായ രോഗങ്ങൾക്കും നല്ലതാണ് കരിഞ്ചീരകം. ചർമത്തിന് നിറം വർദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്.
സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള പരിഹാരമാണ് കരിഞ്ചീരകം.
Next മുരിങ്ങ പൊടിയുടെ ഗുണങ്ങൾ...