കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം  ബീറ്റ്റൂട്ട്.

17  DECEMBER 2024

NEETHU VIJAYAN

 പലവിധ ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട്. ഇവ കഴിക്കുന്നതിലൂടെ പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.

ബീറ്റ്റൂട്ട്

Image Credit: Freepik

മഞ്ഞുകാലമായാൽ പല രോഗങ്ങളും ഉണ്ടാകുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവ നല്ലതാണ്.

പ്രതിരോധശേഷി

ബീറ്റ്‌റൂട്ടിലെ ഗ്ലൈസിൻ, ബീറ്റൈൻ, മെഥിയോണിൻ എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

വിഷാംശം

ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാണ്.

മുടി വളർച്ച

ബീറ്റ്റൂട്ടിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ തിളക്കമാർന്ന ചർമ്മം നൽകുന്നു. കൂടാതെ ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുന്നു.

ചർമ്മത്തിന്

ഉയർന്ന നാരുകൾ ഉള്ളതിനാൽ ബീറ്റ്‌റൂട്ട് ദഹനം മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കാരണമാകുന്നു.

ദഹനം

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, അത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.

ആരോഗ്യം

Next  പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?