കണ്ടാലും മേടിക്കാൻ മടിക്കുന്ന ഒന്നാണ് പിയർ പഴം. പലർക്കും ഇതിൻ്റെ ആരോ​ഗ്യ ​ഗുണത്തെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം.

പിയർ പഴം

പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിൻ കെയും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ നിരവധി രോഗങ്ങളെ അകറ്റും.

കഴിക്കുന്നത്

പിയർ പഴം കഴിക്കുന്നത് നിങ്ങളെ പല രോ​ഗത്തിൽ നിന്ന് അകറ്റുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രതിരോധശേഷി

പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം ദിവസം കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറെ നല്ലതാണ്.

രക്തസമ്മർദ്ദം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാൽ പ്രമേഹരോഗികൾക്കും സബർജിൽ ധൈര്യമായി കഴിക്കാം.

പ്രമേഹ സാധ്യത  

ദിവസവും പിയർ പഴം കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്.

ഹൃദയാരോഗ്യം

ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്. മലബന്ധം തടയാനും ദഹനത്തിനും സഹായിക്കും.

ശരീരഭാരം

ഗർഭിണികൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ പഴമാണ് ഇത്.  നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ഗർഭിണികൾക്ക്