ചെറുതാണെങ്കിലും ആള് പുലിയാ!

24 October 2024

Sarika KP

എള്ള് കാഴ്ചയിൽ ചെറുതാണ് എങ്കിലും ഗുണങ്ങളിൽ വമ്പനാണ്.

ഗുണങ്ങളിൽ വമ്പൻ

Pic Credit: Gettyimages

എള്ളിൽ മഗ്നീഷ്യവും മറ്റ് പോഷകങ്ങളുമുണ്ട്. എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുന്നു.

പ്രമേഹം തടയുന്നു

എള്ളിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.

 രക്തസമ്മർദം കുറയ്ക്കുന്നു

എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു. കറുത്ത എള്ളിലാണ് ഫൈറ്റോസ്റ്റെറോൾ ധാരാളം ഉള്ളത്.

കൊളസ്ട്രോൾ കുറയ്ക്കുന്നു

അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്.

അർബുദം തടയുന്നു

സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം ഇവ എള്ളിലുണ്ട്. 

ഉത്കണ്ഠ അകറ്റുന്നു

കറുത്ത എള്ളിൽ ഇരുമ്പ് ധാരാളമുണ്ട്. വിളർച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരം.

വിളർച്ച അകറ്റുന്നു

Next: പച്ചക്കറികൾ ചീഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ