23 JUNE 2024
TV9 MALAYALAM
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ അത്ഭുത ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പോളിഫിനോൾസ് എന്ന സ്വാഭാവിക ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ് വാഴയില.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഹൃദ്രോഗം, കാൻസർ എന്നിവയെ പ്രതിരോധിക്കുന്നവയാണ്. കിഡ്നി സ്റ്റോൺ തടയാനും ഇത് സഹായിക്കുന്നു.
വാഴയിലയുടെ പ്രതലത്തിൽ മെഴുകിന് സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയും കുറവാണ്.
ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്പോൾ വാഴയില തീർത്തും പരിസ്ഥിതി സൗഹൃദമാണ്.