പലരും നേരിടുന്ന ഒരു പ്രശ്നമാണ് പാത്രങ്ങൾ തുരുമ്പ് പിടിച്ച് പോകുന്നത്. അമിതമായ ഉപയോഗം കൊണ്ടോ, കൃത്യമായി പരിചരണം ലഭിക്കാത്തത് കൊണ്ടോ ഇങ്ങനെ സംഭവിക്കാം.
Image Courtesy: Freepik
ദീർഘനാളായി അലമാരയിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന പാത്രങ്ങൾ വീട്ടിൽ അതിഥികൾ വരുമ്പോഴാണ് പലപ്പോഴും പുറത്തെടുക്കുന്നത്. അപ്പോഴാണ് പാത്രങ്ങളിലെ തുരുമ്പ് പലരുടെയും ശ്രദ്ധയിൽപ്പെടുക. ഇത് തടയാൻ ചെയേണ്ടതെന്തെന്ന് നോക്കാം.
ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ ഉടൻ തന്നെ പാത്രങ്ങൾ കഴുകി വെക്കാൻ ശ്രമിക്കുക. ഒരുപാട് നേരം സിങ്കിൽ ഇട്ടുവെക്കുന്നത് തുരുമ്പ് പിടിക്കാൻ കാരണമാകും.
പാത്രങ്ങൾ കഴുകിയാൽ മാത്രം പോരാ. അത് ഉണക്കുകയും വേണം. പാത്രം കഴുകിയ ശേഷമുള്ള ഈർപ്പം ഒരു വൃത്തിയുള്ള തുണി കൊണ്ടോ ടിഷ്യു കൊണ്ടോ തുടച്ചെടുക്കാം.
സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ കഴുകി ഉണക്കിയ ശേഷം എണ്ണ പുരട്ടി വെക്കാം. ഇത് ഈർപ്പം കളയാനും തുരുമ്പ് പിടിക്കാതിരിക്കാനും സഹായിക്കും.
പാത്രം കഴുകാൻ വിനാഗിരി അല്ലെങ്കിൽ നാരങ്ങാ വെള്ളം ഉപയോഗിക്കുന്നതും തുരുമ്പിനെ അകറ്റാൻ സഹായിക്കും.
ഇരുമ്പ് പാത്രം ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ കറി അതിൽ തന്നെ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം തയ്യാറാക്കി കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.