മലയാളികളുടെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ചായ. പലരും ചായ കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. എന്നാൽ, ചായ ഉണ്ടാക്കിയ ശേഷം അരിപ്പയിലെ കറ കളയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  

 ചായക്കറ

Image Courtesy: Getty Images/PTI/Freepik

അരിപ്പയിൽ വളരെ വേഗത്തിൽ കറ പിടിക്കും. അതിനാൽ, അരിപ്പയിലെ ചായക്കറ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ നോക്കാം.

ചായക്കറ

ബേക്കിംഗ് സോഡയും വിനാഗിരിയും ഒരേ അളവിൽ എടുത്ത് യോജിപ്പിച്ച്, അതിൽ അരിപ്പ ഒരു മണിക്കൂറോളം കുതിർത്തു വയ്ക്കുക. ശേഷം തേച്ച് കഴുകിയെടുത്താൽ ചായക്കറ മാറും.

ബേക്കിംഗ് സോഡ

ചെറുനാരങ്ങയിലെ ആസിഡ് അരിപ്പ നല്ലതുപോലെ വൃത്തിയാക്കാൻ സഹായിക്കും. ഒരു മുറി നാരങ്ങ എടുത്ത് അരിപ്പയിൽ നല്ലപോലെ ഉരച്ച ശേഷം കഴുകി കളയുന്നത് കറ പോകാൻ നല്ലതാണ്.

ചെറുനാരങ്ങ

തിളച്ച വെള്ളം ഉപയോഗിച്ച് അരിപ്പ കഴുകുന്നത് കറ കളയാൻ സഹായിക്കുന്നതിനോടൊപ്പം, അരിപ്പ ശുദ്ധീകരിക്കാനും സഹായിക്കും.

തിളച്ച വെള്ളം

സോപ്പും ടൂത്ത് ബ്രഷും ഉപയോഗിച്ചും അരിപ്പ നന്നായി വൃത്തിയാക്കിയെടുക്കാം. ഇളം ചൂടുവെള്ളത്തിൽ അൽപ്പം സോപ്പ് കലക്കി, അതിൽ അരിപ്പ ഇട്ടുവെക്കണം. അൽപ സമയത്തിന് ശേഷം ബ്രഷ് ഉപയോഗിച്ച് കഴുകി കളയാം. 

ബ്രഷും സോപ്പും

മദ്യവും വെള്ളവും 1:4 അനുപാതത്തിൽ യോജിപ്പിച്ച ശേഷം അരിപ്പ ഒരു രാത്രി മുഴുവൻ ഇതിൽ മുക്കിവെക്കുക. പിന്നീട്, സാധാരണ വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയാം.

മദ്യം

NEXT: കറിയിൽ ഉപ്പ് കൂടിയാൽ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ